ഇഡിയുടെ രാഷ്‌ട്രീയക്കളി
തെരുവിൽ പ്രതിഷേധാഗ്‌നി

സിപിഐ എം പള്ളിപ്പുറം തെക്ക് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
ആലപ്പുഴ
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിലടക്കം റെയ്ഡ് നടത്തിയ ഇഡിയുടെ രാഷ്‌ട്രീയപ്രേരിത നടപടിക്കെതിരെ നാടെങ്ങും വൻ പ്രതിഷേധം.
ചേർത്തല നഗരത്തിലെ സിപിഐ എം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ഇരുന്പുപാലത്തിന് സമീപത്തുനിന്ന് തുടങ്ങിയ പ്രകടനം നഗരംചുറ്റി നഗരസഭ ഓഫീസിന് സമീപം സമാപിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ്, ഏരിയ സെക്രട്ടറി ബി വിനോദ്, എ എസ് സാബു, പി ഷാജിമോഹൻ, കെ പി പ്രതാപൻ, പി എസ് പുഷ്‌പരാജ്, എം ഇ കുഞ്ഞുമുഹമ്മദ്, കെ കമൽ, പി ടി സതീശൻ എന്നിവർ നേതൃത്വം നൽകി. അരൂക്കുറ്റിയിൽ പി എസ് ബാബു, വടുതലയിൽ കെ ഡി പ്രസന്നൻ, തൈക്കാട്ടുശേരിയിൽ എൻ നവീൻ, ഡി വിശ്വംഭരൻ, കെ ആർ പുഷ്‌കരൻ, തൃച്ചാറ്റുകുളത്ത് രാജേഷ് വിവേകാനന്ദ, വി എ അനീഷ്, പൂച്ചാക്കലിൽ പി എം പ്രമോദ്, വിജീഷ് അയ്യങ്കേരി, പെരുന്പളത്ത് പി ജി മുരളീധരൻ, പി കെ രാജൻ, വി സി ഹർഷഹരൻ, പള്ളിപ്പുറം വടക്കിൽ കെ എൻ പങ്കജാക്ഷൻ, പള്ളിപ്പുറം തെക്കിൽ പി ആർ റോയ് എന്നിവർ നേതൃത്വം നൽകി.
തുറവൂർ, കുത്തിയതോട് ലോക്കൽ കമ്മിറ്റികൾ ചേർന്ന് തുറവൂരിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം മനു സി പുളിക്കൽ ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി എൻ പി ഷിബു, ജില്ലാ കമ്മിറ്റി അംഗം പി കെ സാബു, കെ എസ് സുരേഷ്‌കുമാർ, സി സുരേഷ്, വി പി രാജേഷ് എന്നിവർ നേതൃത്വം നൽകി. വയലാർ വെസ്‌റ്റിൽ മുക്കണ്ണൻകവലയിൽ പ്രകടനംനടത്തി. എസ് വി ബാബു, എം ജി നായർ, പി കെ സജിമോൻ എന്നിവർ നേതൃത്വം നൽകി. കടക്കരപ്പള്ളിയിൽ കെ എസ് സുധീഷ് നേതൃത്വംനൽകി. പട്ടണക്കാട് ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽനിന്നാരംഭിച്ച മാർച്ച് പൊന്നാംവെളിയിൽ സമാപിച്ചു. പി സി ബൈജു നേതൃത്വംനൽകി. നാഗംകുളങ്ങരയിൽനിന്നാരംഭിച്ച പ്രകടനം മാർക്കറ്റിൽ സമാപിച്ചു. ജി ബാഹുലേയൻ, യു ജി ഉണ്ണി എന്നിവർ നേതൃത്വം നൽകി. കോസ്‌റ്റലിൽ പി ഡി രമേശൻ, ഒ ഐ സ്‌റ്റാലിൻ എന്നിവർ നേതൃത്വം നൽകി. വെട്ടയ്‌ക്കലിൽ സി കെ മോഹനൻ, എ ബി രാധാകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി. കോടംതുരുത്ത് ലോക്കൽ കമ്മിറ്റി കുത്തിയതോട് സംഘടിപ്പിച്ച പ്രതിഷേധത്തിന് സി ടി വിനോദ്, ആർ അനിൽകുമാർ എന്നിവർ നേതൃത്വംനൽകി. അരൂർ ലോക്കൽ കമ്മിറ്റി ക്ഷേത്രം ജങ്ഷൻമുതൽ ബൈപാസ് വരെ പ്രകടനം നടത്തി. കെ കെ അജയഘോഷ് നേതൃത്വംനൽകി. ചന്തിരൂരിൽ ഗവ. സ്‌കൂളിന് സമീപത്തുനിന്നാരംഭിച്ച പ്രകടനം പുതിയപാലത്തിൽ സമാപിച്ചു. വി കെ സൂരജ്, സി പി പ്രകാശൻ എന്നിവർ നേതൃത്വംനൽകി. എരമല്ലൂർ ടൗണിൽ പി എൻ മോഹനൻ നേതൃത്വം നൽകി. എഴുപുന്ന ലോക്കൽ കമ്മിറ്റി മാർച്ച് ശ്രീനാരായണപുരത്ത് തുടങ്ങി പാറായി കവലയിൽ സമാപിച്ചു. സി ടി വാസു, പി കെ മധുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.
സിപിഐ എം കണ്ണർകാട് ലോക്കൽ കമ്മിറ്റി എസ് എൽ പുരത്ത് പ്രകടനം നടത്തി. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച യോഗത്തിന് ജില്ലാ കമ്മിറ്റി അംഗം എസ് രാധാകൃഷ്‌ണൻ, എസ് ദേവദാസ്, കെ എൻ കാർത്തികേയൻ, വി ഉത്തമൻ എന്നിവർ നേതൃത്വംനൽകി. കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി പ്രതിഷേധത്തിന് എസ് ഹെബിൻദാസ്, എം സന്തോഷ്‌കുമാർ എന്നിവർ നേതൃത്വംനൽകി. തണ്ണീർമുക്കം ലോക്കൽ കമ്മിറ്റി സ്‌കൂൾ കവലയിൽ നടത്തിയ പ്രകടനത്തിന് എം പി സുഗുണൻ, എസ് നിധീഷ് എന്നിവരും ചെറുവാരണം ലോക്കൽ കമ്മിറ്റി പുത്തനമ്പലം ജങ്‌ഷനിൽ നടത്തിയ പ്രതിഷേധത്തിന് ആർ അശ്വിൻ, കെ സുരജിത്ത് എന്നിവരും നേതൃത്വംനൽകി. മരുത്തോർവട്ടം ലോക്കൽ പ്രതിഷേധത്തിന് ഉദ്ദേഷ് യു കൈമൾ, എൻ ആർ രാജീന്ദ് എന്നിവരും കൊക്കോതമംഗലം ലോക്കൽ പ്രതിഷേധത്തിന് എ കെ പ്രസന്നൻ, ജി ശശികല, എം വി സുധാകരൻ എന്നിവരും നേതൃത്വംനൽകി. കുറുപ്പംകുളങ്ങര ലോക്കൽ പ്രതിഷേധത്തിന് ടി എം മഹാദേവൻ, എൻ എം സുമേഷ് എന്നിവരും അർത്തുങ്കൽ ലോക്കൽ കമ്മിറ്റി യോഗം പി സുരേന്ദ്രൻ, എൻ ഡി ഷിമ്മി എന്നിവരും നേതൃത്വംനൽകി. അരീപ്പറമ്പ് ലോക്കൽ യോഗത്തിന് സി സി വി മനോഹരൻ, വി പി സന്തോഷ് എന്നിവരും ചെത്തി ലോക്കൽ പ്രതിഷേധത്തിന് സി സി ഷിബു, വി ആർ ദിനേഷ് എന്നിവരും കണിച്ചുകുളങ്ങര ലോക്കൽ പ്രതിഷേധത്തിന് ഡി പ്രിയേഷ്‌കുമാർ, പി നിധിൻ എന്നിവരും മാരാരിക്കുളം ലോക്കൽ പ്രകടനത്തിന് പ്രഭ മധു, പി കെ വേണുഗോപാൽ എന്നിവരും നേതൃത്വംനൽകി.









0 comments