ad
Deshabhimani

കേന്ദ്ര ബജറ്റിനെതിരെ 
ഡിവൈഎഫ്ഐ പ്രതിഷേധം

യുവജനവിരുദ്ധ കേരളവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ ചിങ്ങോലി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ബി കൃഷ്ണകുമാർ ഉദ്ഘാടനംചെയ്യുന്നു

യുവജനവിരുദ്ധ കേരളവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ ചിങ്ങോലി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ബി കൃഷ്ണകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 08, 2026, 12:38 AM | 1 min read

കാർത്തികപ്പള്ളി ​

‘ഞങ്ങളും ഇന്ത്യയിലാണ്’ എന്ന മുദ്രാവാക്യമുയർത്തി യുവജനവിരുദ്ധ കേരളവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ ചിങ്ങോലി മേഖല കമ്മിറ്റി നേതൃത്വത്തിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ കോലവും ബജറ്റിന്റെ പകർപ്പും കത്തിച്ച് പ്രതിഷേധിച്ചു. സിപിഐഎം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗം ബി കൃഷ്ണകുമാർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സിപിഐഎം ചിങ്ങോലി ലോക്കൽ സെക്രട്ടറി പി പ്രജീഷ്, ഡിവൈഎഫ്ഐ ചിങ്ങോലി മേഖല പ്രസിഡന്റ് കെ മിഥിൻകൃഷ്ണ, സെക്രട്ടറി കെ സിനുനാഥ്, ബ്ലോക്ക് കമ്മിറ്റി അംഗം കെ ആർ വിപിനചന്ദ്രൻ, മേഖല ട്രഷറർ എസ് സന്ദീപ് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home