ad
Deshabhimani

പ്ലാസ്‌റ്റിക്‌ മാലിന്യം ശേഖരിച്ച്‌ 
ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി മാരാരിക്കുളം ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യം ജില്ലാ ജോ. സെക്രട്ടറി ആർ അശ്വിന്റെ നേതൃത്വത്തിൽ ശേഖരിക്കുന്നു
വെബ് ഡെസ്ക്

Published on Jun 06, 2026, 01:21 AM | 1 min read

കഞ്ഞിക്കുഴി

ടൂറിസ്റ്റ് കേന്ദ്രമായ മാരാരി ബീച്ചിൽ ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്ലാസ്റ്റിക് മാലിന്യ ശേഖരണം ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ അശ്വിൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് ട്രഷറർ ബി ബിനോയ് അധ്യക്ഷനായി. തണ്ണീർമുക്കം മേഖലാ കമ്മിറ്റി പഞ്ചായത്ത് എൽപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ വൃക്ഷത്തൈ വിതരണംചെയ്തു. കൊക്കോതമംഗലം മേഖല കമ്മിറ്റി വെള്ളിയാകുളം സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എ കെ പ്രസന്നൻ വൃക്ഷത്തൈ വിതരണംനടത്തി. കണിച്ചുകുളങ്ങര മേഖലാ കമ്മിറ്റിയുടെ പരിസ്ഥിതിദിനാചരണം ജില്ലാ കമ്മിറ്റി അംഗം ബി ബിനോയിയും കുറുപ്പംകുളങ്ങര മേഖല കമ്മിറ്റിയുടേത്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാനും ചെറുവാരണം മേഖലാ കമ്മിറ്റിയുടേത്‌ വൈസ് പ്രസിഡന്റ് ഉദേഷ് യു കൈമളും അരീപ്പറമ്പ് മേഖലയുടേത്‌ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ബിനീഷ് വിജയനും കണ്ണർകാട് മേഖലയുടേത്‌ ജോയിന്റ്‌ സെക്രട്ടറി അർജുൻ ദാസും അർത്തുങ്കൽ മേഖലയുടേത്‌ എക്സിക്യൂട്ടീവ് അംഗം ലിജോ തോമസും ഉദ്‌ഘാടനംചെയ്തു. ചെത്തി മേഖലയിൽ വൈസ് പ്രസിഡന്റ് എസ് അന്നപൂർണ, മരുത്തോർവട്ടത്ത്‌ കലാകാരൻ മരുത്തോർവട്ടം കണ്ണനും കഞ്ഞിക്കുഴിയിൽ ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറി അഖില അരവിന്ദും വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home