ad
Deshabhimani

കുടിവെള്ളക്ഷാമം പരിഹരിക്കണം: എൽഡിഎഫ് മാർച്ച്

താമരക്കുളം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് താമരക്കുളം പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ എൽഡിഎഫ് സംഘടിപ്പിച്ച സമരം സിപിഐ എം ഏരിയ കമ്മിറ്റിയംഗം ബി പ്രസന്നൻ ഉദ്ഘാടനംചെയ്യുന്നു

താമരക്കുളം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് താമരക്കുളം പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ എൽഡിഎഫ് സംഘടിപ്പിച്ച സമരം സിപിഐ എം ഏരിയ കമ്മിറ്റിയംഗം ബി പ്രസന്നൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 28, 2026, 12:15 AM | 1 min read

ചാരുംമൂട്

താമരക്കുളം പഞ്ചായത്തിൽ ചത്തിയറ 15, 16 വാർഡുകളിലെ അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന്‌ മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. എൽഡിഎഫ് താമരക്കുളം തെക്ക് മേഖലാ സെക്രട്ടറി ബി പ്രസന്നൻ ഉദ്ഘാടനംചെയ്‌തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി ഗീത അധ്യക്ഷയായി. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയ ഉത്തരവ് നിലനിൽക്കെ യുഡിഎഫ് ഭരണസമിതി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന്‌ നേതാക്കൾ പറഞ്ഞു. ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതിൽ യുഡിഎഫ് ഭരണസമിതി രാഷ്‌ട്രീയവിവേചനം കാണിക്കുന്നു. എൽഡിഎഫ് നേതാക്കളായ എസ് അഷ്‌കർ, ബഷീർ അറഫ, എൻ അജയൻപിള്ള, പി രാജൻ, ശാന്തി സുഭാഷ്, വി ബാബു, പഞ്ചായത്ത് അംഗം ഫിലിപ്പ് ഉമ്മൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home