ചിത്ര രചന, ക്വിസ് മത്സരങ്ങൾ

മുളക്കുഴ രഞ്ജിനി വായനശാലയും, രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ചിത്ര രചന, ക്വിസ് മത്സരങ്ങൾ ചിത്രകാരൻ ആർ പാർത്ഥസാരഥി വർമ്മ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിവരുന്ന റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി മുളക്കുഴ രഞ്ജിനി വായനശാലയും, രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ചേർന്ന് ഇന്ത്യൻ റിപ്പബ്ലിക്കിനെ ആസ്പദമാക്കി ചിത്ര രചന, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രകാരൻ ആർ പാർത്ഥസാരഥി വർമ്മ ഉദ്ഘാടനംചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ. റെഞ്ചി ചെറിയാൻ അധ്യക്ഷനായി. ആർടിസ്റ്റ് രാജീവ് മുളക്കുഴ, വായനശാല സെക്രട്ടറി എസ് രതീഷ്, ക്ലബ്ബ് സെക്രട്ടറി എൻ ആർ സോനു, ക്ലബ്ബ് രക്ഷാധികാരി കെ എൻ സദാനന്ദൻ എന്നിവർ സംസാരിച്ചു. ചിത്ര രചന മത്സരം ജൂനിയർ വിഭാഗത്തിൽ മിൻഹായും സീനിയർ വിഭാഗത്തിൽ കാർത്തിക് ബിജുവും ക്വിസ്സ് മത്സരം ജൂനിയർ വിഭാഗത്തിൽ അഥർവ്വ് ബിജുവും സീനിയറിൽ പ്രണവും ഒന്നാം സ്ഥാനം നേടി.










0 comments