Deshabhimani

അരങ്ങിൽ കാഴ്‌ചവസന്തം

ചേർത്തലയിൽ നാടകോത്സവം തുടങ്ങി

ചേർത്തല താലൂക്ക് ആര്‍ടിസ്‌റ്റ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണസംഘം സംഘടിപ്പിച്ച പ്രൊഫഷണൽ നാടകോത്സവം പി പ്രസാദ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
avatar
സ്വന്തം ലേഖകൻ

Published on Sep 26, 2026, 02:02 AM | 1 min read

ചേര്‍ത്തല

ചേർത്തല താലൂക്ക് ആര്‍ടിസ്‌റ്റ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ–ഓപറേറ്റീവ്‌ സൊസൈറ്റി(കാസ്‌കോസ്) നേതൃത്വത്തിൽ പ്രൊഫഷണൽ നാടകോത്സവം തുടങ്ങി. എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ ഓഫീസ്‌ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ 30 വരെയാണ്‌ നാടകോത്സവം. പി പ്രസാദ് എംഎല്‍എ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സഹകരണബാങ്ക്‌ മുൻ പ്രസിഡന്റ്‌ കെ പ്രസാദ്‌ അധ്യക്ഷനായി. ​ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. സംഘം പ്രസിഡന്റ്‌ എസ്‌ ആർ ഇന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. സാന്ത്വനം പെയിൻ ആൻഡ്‌ പാലിയേറ്റിവ്‌ കെയർ സൊസൈറ്റി രക്ഷാധികാരി ബി വിനോദ്‌, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ബീന അജി, കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തംഗം കരുവ മോഹനൻ എന്നിവർ സംസാരിച്ചു. നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ സ്വാഗതവും സംഘം സെക്രട്ടറി വി ആർ മുരളീകൃഷ്‌ണൻ നന്ദിയുംപറഞ്ഞു. കോഴിക്കോട് രംഗഭാഷ ‘ഒരുക്കം’ നാടകം അവതരിപ്പിച്ചു. ഇന്നത്തെ നാടകം ‘കൂട്‌’ 26-ന് വൈകിട്ട്‌ അഞ്ചിന് സജി ചെറിയാന്‍ എംഎല്‍എ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനംചെയ്യും. ഗാനരചയിതാവ് വയലാര്‍ ശരച്ചന്ദ്രവര്‍മ മുഖ്യാതിഥിയാകും. 6.30-ന് പത്തനാപുരം ഗാന്ധിഭവന്റെ നാടകം–‘കൂട്’. ദിവസവും വൈകിട്ട്‌ 6.30നാണ്‌ നാടകം. പ്രവേശനം പാസിലൂടെ നിയന്ത്രിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home