ad
Deshabhimani

തൊഴിലുറപ്പിനെ തകർക്കരുത്‌; വാർഡുകളിൽ അസംബ്ലി

എൻആർഇജി വർക്കേഴ്സ് യൂണിയൻ തൊഴിലുറപ്പ് സംരക്ഷണ വാർഡ് അസംബ്ലി കാട്ടൂരിൽ പി പി ചിത്തരഞ്ജൻ 
എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

എൻആർഇജി വർക്കേഴ്സ് യൂണിയൻ തൊഴിലുറപ്പ് സംരക്ഷണ വാർഡ് അസംബ്ലി കാട്ടൂരിൽ പി പി ചിത്തരഞ്ജൻ 
എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 06, 2026, 12:22 AM | 2 min read

​കഞ്ഞിക്കുഴി ​

തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വാർഡ് കേന്ദ്രങ്ങളിൽ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി സംഘടിപ്പിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത്‌ മൂന്നാം വാർഡിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റി അംഗം ആർ അശ്വിൻ അധ്യക്ഷനായി. വിവിധ വാർഡുകളിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ എം സന്തോഷ്‌കുമാർ, വി ഉത്തമൻ, സി പി ദിലീപ്, ലോക്കൽ സെക്രട്ടറിമാരായ കെ സുരജിത്ത്, എസ് ഹെബിൻ ദാസ്, കെ എൻ കാർത്തികേയൻ, എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ഭാരവാഹികളായ ശ്രീലത, സതീഷ്‌കുമാർ, സിനി രവീന്ദ്രൻ, ബിന്ദു തുടങ്ങിയവർ ഉദ്ഘാടനംചെയ്‌തു. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ വിവിധ വാർഡ് കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് രാധാകൃഷ്‌ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് ദേവദാസ്, ഡി പ്രിയേഷ്‌കുമാർ, പ്രഭ മധു, പി കെ വേണുഗോപാൽ, സി സി ഷിബു, ലോക്കൽ സെക്രട്ടറിമാരായ വി ആർ ദിനേഷ്, പി നിധിൻ, എൻആർഇജി വർക്കേഴ്‌സ്‌ യ‍ൂണിയൻ ഭാരവാഹികളായ, ഷീബ, അനിജി മനോജ് എന്നിവർ ഉദ്ഘാടനംചെയ്‌തു. ചേർത്തല തെക്ക് പഞ്ചായത്തിൽ സിപിഐ എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി ബി സലിം, ഏരിയ കമ്മിറ്റി അംഗങ്ങളായ സി വി മനോഹരൻ, പി സുരേന്ദ്രൻ, ടി എം മഹാദേവൻ, ലോക്കൽ സെക്രട്ടറിമാരായ വി പി സന്തോഷ്, എൻ ഡി ഷിമ്മി, എൻ എം സുമേഷ്, സുധർമിണി തമ്പാൻ എന്നിവർ ഉദ്ഘാടനംചെയ്‌തു. തണ്ണീർമുക്കം പഞ്ചായത്തിലെ വിവിധ വാർഡ് കേന്ദ്രങ്ങളിൽ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ഏരിയ സെക്രട്ടറി എ കെ പ്രസന്നൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി എസ് ഷാജി, എം പി സുഗുണൻ, ജി ശശികല, ഉദേഷ് യു കൈമൾ, ലോക്കൽ സെക്രട്ടറിമാരായ എം വി സുധാകരൻ, എൻ ആർ രാജീന്ദ്, എസ് നിധീഷ്, എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ഭാരവാഹികളായ സിന്ധു വിനു, കെ ജി ഷാജി തുടങ്ങിയവർ ഉദ്ഘാടനംചെയ്‌തു. മാരാരിക്കുളം മാരാരിക്കുളം ഏരിയയിലെ വിവിധ പഞ്ചായത്തുകളിൽ എൻആർഇജി വർക്കേഴ്സ് യൂണിയൻ തൊഴിലുറപ്പ് സംരക്ഷണ വാർഡ് അസംബ്ലി സംഘടിപ്പിച്ചു. കാട്ടൂരിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ സെക്രട്ടറി പി പി സംഗീത, ജില്ലാ നേതാക്കളായ പി രഘുനാഥ്, സ്വപ്ന ഷാബു, ഏരിയ പ്രസിഡന്റ് മഞ്ജു രതികുമാർ, സെക്രട്ടറി ഡി ഷാജി തുടങ്ങിയവർ വിവിധ വാർഡുകളിൽ ഉദ്ഘാടനംചെയ്‌തു. അമ്പലപ്പുഴ ​ഏരിയയിലെ വിവിധ വാർഡുകളിൽ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി സംഘടിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി ഉദ്ഘാടനംചെയ്‌തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15–-ാംവാർഡിൽ യൂണിയൻ ഏരിയ സെക്രട്ടറി പ്രശാന്ത് എസ് കുട്ടിയും പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടാംവാർഡിൽ ഏരിയ പ്രസിഡന്റ്‌ ഗീത ബാബുവും ഉദ്ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്തംഗങ്ങൾ തൊഴിലുറപ്പുസംരക്ഷണ പ്രതിജ്ഞയും ചൊല്ലി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home