ad
Deshabhimani

മാരാരിക്കുളം ഡിവിഷനിൽ എ ഐ പഠിപ്പിക്കാൻ ജില്ലാ പഞ്ചായത്ത്‌

jilla panchayath

ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം പ്രസിഡന്റ്‌ 
എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 13, 2026, 02:12 AM | 1 min read

മാരാരിക്കുളം

ആധുനിക സാങ്കേതികവിദ്യ എല്ലാവർക്കും സഹായകരമാകണം എന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന പരിപാടികൾക്ക് ജില്ല പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിൽ തുടക്കംകുറിച്ചു. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ എല്ലാ മേഖലകളിലും എ ഐ ഉപയോഗം വ്യാപിപ്പിച്ച് ജനങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട ആളുകൾ, ജനപ്രതിനിധികൾ, കുടുംബശ്രീ എഡിഎസ് ഭാരവാഹികൾ, അങ്കണവാടി അധ്യാപകർ, ആശാ വർക്കർമാർ, പാലിയേറ്റീവ് പ്രവർത്തകർ, പാലിയേറ്റീവ് നഴ്‌സുമാർ, വായനശാല പ്രവർത്തകർ എന്നിവർക്കാണ് പരിശീലനം നൽകുന്നത്. ആദ്യഘട്ട പരിശീലനം പൂർത്തിയായ ശേഷം വാർഡുകളിലും, സ്കൂളുകൾ, വ്യാപാരികൾ, ടൂറിസം മേഖലകൾ, വായനശാലകളിലും മറ്റ് പൊതു ഇടങ്ങളിലുമുള്ള പ്രവർത്തനങ്ങളിൽ എ ഐ ഉപയോഗം വ്യാപിപ്പിക്കാനാണ് പദ്ധതി. പരിശീലനം ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ ഷീന സനൽകുമാർ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, പഞ്ചായത്ത്‌ അംഗം പ്രിൻസി, ജില്ല പഞ്ചായത്ത് അംഗം അഡ്വ ആർ റിയാസ്, വുമൺ സ്റ്റാർട്ടപ്പ് പദ്ധതി കോ ഓർഡിനേറ്റർ സോണിയപ്രകാശ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home