സ്വീകാര്യതയേറ്റി ജി കൃഷ്ണകുമാര്‍

ജില്ലാ പഞ്ചായത്ത് മാന്നാര്‍ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി കൃഷ്ണകുമാറിന് പൊതുവൂര്‍ ജങ്ഷനില്‍ നല്‍കിയ സ്വീകരണം
കെ സുരേഷ് കുമാര്‍
Published on Dec 04, 2025, 12:11 AM | 1 min read
മാന്നാര്‍
അപ്പര്‍ക്കുട്ടനാടന്‍ മേഖലയിലെ സ്വീകാര്യത ഉറപ്പിച്ച് ജില്ലാ പഞ്ചായത്ത് മാന്നാര്‍ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി കൃഷ്ണകുമാര്‍. കര്‍ഷക തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ചെന്നിത്തല, കുട്ടമ്പേരൂര്‍, പാവുക്കരയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു ബുധനാഴ്ച പര്യടനം. സ്ത്രീ തൊഴിലാളികളടക്കം സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനെത്തി. വികസന, ജനക്ഷേമ പ്രവര്‍ത്തനങ്ങളുയര്‍ത്തിയാണ് വോട്ട് തേടുന്നത്. ബ്ലോക്ക് സ്ഥാനാര്‍ഥികളായ സി പി സുധാകരന്‍, അഡ്വ. റോണ ഗീവര്‍ഗീസ് കയ്യത്ര എന്നിവരും പഞ്ചായത്ത് സ്ഥാനാര്‍ഥികളും വോട്ടുതേടി. രാവിലെ ചെന്നിത്തല മദിച്ചവീട് ജങ്ഷനിൽ പര്യടനം ആര്‍ജെഡി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഗിരീഷ് ഇലഞ്ഞിമേല്‍ ഉദ്ഘാടനംചെയ്തു. എൽഡിഎഫ് നേതാക്കളായ പി എന്‍ ശെല്‍വരാജന്‍, പ്രൊഫ. പി ഡി ശശിധരന്‍, സുരേഷ് മത്തായി, കെ പ്രശാന്ത്, ടി സുകുമാരി, കെ എം അശോകന്‍, കെ എം സഞ്ജുഖാന്‍, പി എ അന്‍വര്‍, അരുണ്‍ മുരുകൻ, ടി വി രത്നകുമാരി, എ അനില്‍കുമാര്‍, ഷാജി മാനംപടവില്‍, ഷാരോണ്‍ പി കുര്യന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വള്ളക്കാലിയില്‍ സമാപിച്ചു.










0 comments