ക്യാമ്പുകളിൽ പായസ വിതരണം

ദുരിതാശ്വാസ ക്യാമ്പിൽ കരുണയുടെ നേതൃത്വത്തിൽ നടത്തിയ പായസ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി മാന്നാർ വെസ്റ്റ് മേഖല കമ്മിറ്റി ദുരിതാശ്വാസ ക്യാമ്പുകളിൽ പായസം വിതരണം നടത്തി. മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂൾ, ഇരമത്തൂർ മുസ്ലിം പള്ളി ദാ റൂൽ ഉലും മദ്രസ ഹാൾ എന്നിവിടങ്ങളിലായിരുന്നു വിതരണം. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്തു. മേഖല സെക്രട്ടറി എം പി സുരേഷ്-കുമാർ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ലത, ബ്ലോക്ക് പഞ്ചായത്തംഗം അജിത് പഴവൂർ, പഞ്ചായത്ത് അംഗങ്ങളായ ലേഖനാകുമാരി, എസ് ശാന്തിനി, ജി സുശീല, ഗവേണിങ് ബോർഡ് അംഗം എം എൻ രവീന്ദ്രൻപിള്ള, സിപിഐ എം ലോക്കൽ ആക്ടിങ് സെക്രട്ടറി ടി ജി മനോജ്, കെ മധുസൂദനൻപിള്ള, വി എ നൗഷാദ്, സുരേഷ് ചേക്കോട്ട്, ടി സി ശിവൻ, അഭിലാഷ്, മനു എന്നിവർ സംസാരിച്ചു.










0 comments