നാളികേര കർഷകർക്ക് വളംവിതരണം

നാളികേര വികസന ബോർഡും കഞ്ഞിക്കുഴി പഞ്ചായത്ത് കൃഷിഭവനും ചേർന്ന് നാളികേര കർഷകർക്ക് സൗജന്യമായി നൽകുന്ന വളത്തിന്റെ വിതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
നാളികേര വികസന ബോർഡും കഞ്ഞിക്കുഴി പഞ്ചായത്ത് കൃഷിഭവനും ചേർന്ന് നാളികേര കർഷകർക്ക് സൗജന്യമായി നൽകുന്ന വളത്തിന്റെ വിതരണം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. ആദ്യഘട്ടത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ തെങ്ങ് കൃഷിയുള്ള മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കുമാണ് നൽകുക. രണ്ടാംഘട്ടത്തിൽ പഞ്ചായത്തിലെ മറ്റ്കർഷകർക്കും പ്രയോജനം ലഭിക്കും. പന്ത്രണ്ടായിരത്തിലേറെ തെങ്ങുകൾക്കാണ് മൂന്നിനം വളം നൽകുന്നത്. എല്ലുപൊടി, വേപ്പിൻപിണാക്ക്, കുമ്മായം എന്നിവയാണ് കർഷകർക്ക് ലഭിക്കുക. 14–ാം വാർഡിൽ പാടത്തുചിറ രേണുക രാജുവിന്റെ കൃഷിയിടത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ്‌കുമാർ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ ആർ അശ്വിൻ, പഞ്ചായത്തംഗം പി ടി ശശിധരൻ, കൃഷി ഓഫീസർ റോസ്‌മി ജോർജ്, സ്ഥിരംസമിതി അധ്യക്ഷരായ ജി മുരളി, കെ വി വിജിമോൾ, പഞ്ചായത്തംഗങ്ങളായ സജിത ബൈജു, പി മുരളി കർമസേന കൺവീനർ ജി ഉദയപ്പൻ, മുൻ പഞ്ചായത്തംഗം കെ കമലമ്മ എന്നിവർ സംസാരിച്ചു.










0 comments