ദുരിതാശ്വാസ ക്യാമ്പിലും ദുരിതം

വെള്ളം കയറിയ വീട്ടിൽനിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്ന ഗൃഹനാഥൻ
മാന്നാർ
വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ദുരിതബാധിതരുടെ ജീവിതവും ദുരിതം. മാന്നാർ, ചെന്നിത്തല എന്നിവിടങ്ങളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നുമില്ല. തിങ്കൾ രാവിലെ ഏഴോടെയാണ് ദുരിതബാധിതർ ക്യാമ്പുകളിൽ എത്തിയത്. ഇവർക്ക് ഉച്ചഭക്ഷണം ലഭിച്ചത് വൈകിട്ട് 4.30ന്. ജീവിത ശൈലീ രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗമുള്ളവരും യഥാസമയം ഭക്ഷണവും മരുന്നും ലഭിക്കാതെ വലഞ്ഞു. ഭക്ഷണം പാകം ചെയ്യാനുള്ള നടപടികൾ റവന്യൂ ഉദ്യോഗസ്ഥർ സ്വീകരിക്കാതിരുന്നതിനെ തുടർന്ന് സിപിഐ എം പ്രവർത്തകർ ഇടപെട്ടാണ് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ക്യാമ്പുകളിൽ നടത്തിയത്. നിരവധി രോഗികൾ ക്യാമ്പുകളിലുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ച് ഇവരെ പരിചരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല.










0 comments