പുനസംഘടനയിൽ വിവേചനം; ബിജെപിയിൽ കലഹം

ചേർത്തല
ചേരിപ്പോര് രൂക്ഷമായ ബിജെപി നോർത്ത് ജില്ലയിൽ മണ്ഡലംതലത്തിൽ ഉൾപ്പെടെ കഴിഞ്ഞദിവസം നടത്തിയ പുനസംഘടന കലഹത്തിന് വഴിതുറന്നു. പട്ടികജാതി വിഭാഗക്കാരനായ പാണാവള്ളി മണ്ഡലം പ്രസിഡന്റ് മിഥുൻലാൽ അടക്കം പദവി നഷ്‌ടപ്പെട്ടവരിൽപ്പെടും. പട്ടികജാതിക്കാർ യോഗ്യരല്ലെന്ന് മിഥുൻലാൽ തുറന്നടിച്ചു. തീരുമാനം പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിലടക്കം നേതൃത്വത്തിനെതിരെ കടുത്ത പ്രതികരണം ഉയർന്നു. ഉന്നതകുലജാതർ പട്ടികജാതിക്കാരനെ അംഗീകരിക്കുന്നില്ലെന്ന് പ്രവർത്തകർ വിമർശിച്ചു. ജില്ലാ പ്രസിഡന്റിനെതിരായ വികാരവും അണികളിൽ ശക്തമാണ്.










0 comments