ad
Deshabhimani

ദുരന്തനിവാരണ സമിതി: അവലോകനയോഗം

meeting
വെബ് ഡെസ്ക്

Published on Aug 07, 2026, 12:55 AM | 1 min read

ചെങ്ങന്നൂർ

ദുരന്തനിവാരണ സമിതി താലൂക്കുതല അവലോകനയോഗം ചേർന്നു. ആർഡിഒ ഓഫീസിൽ നടന്ന യോഗത്തിൽ മന്ത്രി എ പി അനിൽകുമാർ പ്രവർത്തനം വിലയിരുത്തി. വെള്ളം കയറിയ വീടുകൾക്ക് മാത്രമേ സർക്കാർ ആനുകൂല്യങ്ങൾ നൽകുകയുള്ള‍ൂവെന്നും ഇ‍ൗ വീടുകളിലുള്ളവർ ദുരിതാശ്വാസക്യാമ്പിൽ എത്തിയില്ലെങ്കിലും സഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. ഗ്രുവൽ സെന്ററുകൾ ആവശ്യമായ സ്ഥലങ്ങളിൽ ആരംഭിക്കണമെന്നും കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിച്ച റോഡുകൾ സഞ്ചാരയോഗ്യമല്ലാതായത് പരിഹരിക്കണമെന്നും വെള്ളപ്പൊക്കത്തിൽ തകർന്ന വെൺമണി ശാർങ്‌ഗക്കാവ് തോട്ടിലെ ഷട്ടറുകൾ പുനസ്ഥാപിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, സെക്രട്ടറി, വില്ലേജ് ഓഫീസർമാർ ഉൾപ്പെടുന്ന കമ്മിറ്റി യോഗം ചേർന്ന ശേഷം മാത്രമേ ക്യാമ്പുകൾ അവസാനിക്കാവൂയെന്ന് നിർദേശം നൽകി. തദ്ദേശസ്വയംഭരണവകുപ്പ് അധ്യക്ഷന്മാർ, സെക്രട്ടറിമാർ, റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home