ad
Deshabhimani

വീണ്ടും തെരുവുനായ ആക്രമണം

ഭിന്നശേഷിക്കാരന് നായയുടെ കടിയേറ്റു

ഗോപാലകൃഷ്ണൻ

ഗോപാലകൃഷ്ണൻ

വെബ് ഡെസ്ക്

Published on Jun 14, 2026, 02:13 AM | 1 min read

ഹരിപ്പാട്

കുമാരപുരത്ത് വീണ്ടും തെരുവുനായ ആക്രമണം. ഭിന്നശേഷിക്കാരന് കടിയേറ്റു. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ​താമല്ലാക്കൽ ചാപ്രായിൽ ഗോപാലകൃഷ്ണൻ (55) നെയാണ് കടിച്ചത്. കൈക്ക് പരിക്കേറ്റ ഗോപാലകൃഷ്ണൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ശനി രാവിലെ 6.30ന് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. വെള്ളി വൈകിട്ട് അഞ്ചിന് അയല്‍വാസിയായ അഞ്ച് വയസുകാരനെ ഇതേ നായകടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. വീട്ടുമുറ്റത്ത് കളിയ്ക്കുമ്പോഴായിരുന്നു നായുടെ അക്രമം. ​മുഖത്തും തലയിലും പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ ജഡം പോസ്റ്റുമോർട്ടത്തിനായി തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിൽ എത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home