വികസന സന്ദേശ പ്രചാരണജാഥ പര്യടനം തുടങ്ങി

ജാഥാക്യാപ്റ്റൻ കെ കെ ജയമ്മയ്ക്ക് ചെങ്കൊടി നൽകി എൽഡിഎഫ് ജില്ലാ കൺവീനർ ആർ നാസർ വികസനജാഥ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
നഗരസഭയും എൽഡിഎഫ് സർക്കാരും നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ എടുത്തുകാട്ടി എൽഡിഎഫ് ആലപ്പുഴ നഗരസഭ വികസന സന്ദേശ പ്രചാരണ കാൽനട ജാഥ പര്യടനം തുടങ്ങി. ചൊവ്വ രാവിലെ ജില്ലാ വ്യവസായ കേന്ദ്രത്തിന് വടക്ക് ചേർന്ന സമ്മേളനത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ ആർ നാസർ, ജാഥാ ക്യാപ്റ്റൻ കെ കെ ജയമ്മയ്ക്ക് ചെങ്കൊടി നൽകി പ്രചാരണ ജാഥ ഉദ്‌ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈനാണ് വൈസ് ക്യാപ്റ്റൻ. അനിൽ തിരുവമ്പാടി അധ്യക്ഷനായി. ബി അജേഷ് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മറ്റി അംഗം വി ബി അശോകനാണ് ജാഥ മാനേജർ. മൂന്നു ദിവസമായാണ് ആലപ്പുഴ നഗരത്തിൽ പര്യടനം നടത്തുന്നത്. കറുകയിൽ ജങ്ഷൻ, സി പി ഐ എം കുതിരപ്പന്തി ലോക്കൽകമ്മിറ്റി ഓഫീസിന് സമീപം, ഷൺമുഖവിലാസം സ്കൂളിന് സമീപം, ഇ എസ് ഐ ജങ്‌ഷൻ, സക്കറിയ ബസാർ ജങ്‌ഷൻ, ആലിശേരി ഭജനമഠം എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് വലിയ കുളത്ത് സമാപിച്ചു. സമാപനം പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. വിവിധ സ്വീകരണ യോഗങ്ങളിൽ അജയസുധീന്ദ്രൻ, വി ബി അശോകൻ ,പി പി പവനൻ, സൗമ്യരാജ്, ബി നസീർ , വി ടി രാജേഷ്, എസ് അനിൽ, എം ആർ പ്രേം, ആർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.ബുധൻ രാവിലെ ഒൻപതിന് ശങ്കരശേരി വെളിയിൽ നിന്ന് ജാഥ രണ്ടാം ദിവസ പര്യടനം ആരംഭിക്കും.










0 comments