ജനാവേശത്തേരിൽ വികസന മുന്നേറ്റ ജാഥ

കായംകുളം
കായംകുളം നിയോജകമണ്ഡലത്തിൽ യു പ്രതിഭ എംഎൽഎ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ഭരണിക്കാവ്, കൃഷ്ണപുരം പഞ്ചായത്തുകളിലെ പര്യടനം ആവേശമായി. പള്ളിക്കൽ കോയിക്കൽ വടക്കേ മുക്കിൽനിന്ന് ആരംഭിച്ച ജാഥ ഭരണിക്കാവ് ക്ഷേത്രം ജങ്‌ഷൻ, മങ്ങാരം, കട്ടച്ചിറ ഗുരുമന്ദിരം, പുള്ളിക്കണക്ക് പേരൂർമുക്ക്, കാപ്പിൽ കുറ്റിപ്പുറം, കൃഷ്ണപുരം കുറ്റിത്തറ എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി തെക്ക് കൊച്ചുമുറിയിൽ സമാപിച്ചു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നാട് നൽകിയ അംഗീകാരമായി സ്വീകരണ കേന്ദ്രങ്ങളിലെ ജനകീയ പങ്കാളിത്തം മാറി. സ്ത്രീകളും കുട്ടികളും അടക്കം വൻ ജനാവലി. നേതാക്കളായ കെ എച്ച് ബാബുജാൻ, എ ഷാജഹാൻ, പി ഗാനകുമാർ, ഷെയ്ക് പി ഹാരീസ്, കോശി അലക്സ്, ബി അബിൻഷാ, എ എസ് സുനിൽ, ആർ ഗിരിജ, ലിയാക്കത്ത് പറമ്പി, സജീവ് പുല്ലു കുളങ്ങര, ഐ ഷിഹാബുദ്ദീൻ, പി അരവിന്ദാക്ഷൻ, വി പ്രഭാകരൻ, കെ പി മോഹൻദാസ്, രാമപുരം ചന്ദ്രബാബു എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു. ചൊവ്വ രാവിലെ ഒന്പതിന് രാമപുരം മാളിയേക്കലിൽനിന്ന് ആരംഭിക്കുന്ന ജാഥ - വൈകിട്ട് 6.30ന് ഭഗവതിപ്പടി ജങ്ഷനിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യും.











0 comments