ജനപങ്കാളിത്തം ചിന്തകളുടെ മാറ്റം: മീനാക്ഷി

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ ചലച്ചിത്ര താരം മീനാക്ഷി സംസാരിക്കുന്നു
ആലപ്പുഴ
ദേശാഭിമാനി അക്ഷരമുറ്റത്തിന്റെ ജനപങ്കാളിത്തം വർധിക്കുന്നത് കാലഘട്ടത്തിനപ്പുറം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ചിന്തകളുടെ മാറ്റമാണെന്ന് ചലച്ചിത്രതാരം മീനാക്ഷി അനൂപ് പറഞ്ഞു. ‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് 2025’ ജില്ലാതല മത്സരവിജയികൾക്കുള്ള സമ്മാനവിതരണ ചടങ്ങിൽ വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു മീനാക്ഷി. തുടക്കകാലത്ത് ഇത്രയും സ്‌കൂളുകളും വിദ്യാർഥികളും അക്ഷരമുറ്റത്തിൽ പങ്കാളികളായിരുന്നില്ല എന്നാലിന്ന് ഇത്രയധികം പേർ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അറിവ് പങ്കിടുന്നതിന്റെ ഭാഗമാണ്. വളരെ ചെറുപ്പംതൊട്ടും സിനിമ മേഖലയിലെ തുടക്കകാലം മുതലും അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങിയ കാലത്തും ദേശാഭിമാനി കൂടെ നിന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അക്ഷരമുറ്റം ക്വിസിൽ പങ്കെടുത്ത് വിജയി ആയിട്ടുണ്ടെന്നും ദേശാഭിമാനി ഏറ്റവും പ്രിയപ്പെട്ടതാണെന്നും മീനാക്ഷി പറഞ്ഞു.










0 comments