ad
Deshabhimani

അക്ഷരമുറ്റത്തെ എ പ്ലസ്‌ നേട്ടം

ലക്ഷ്മി പ്രിയ
വെബ് ഡെസ്ക്

Published on May 27, 2026, 02:02 AM | 1 min read

ഹരിപ്പാട്

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ മൂന്ന്‌ തവണ ജില്ലാതല വിജയിയായ ലക്ഷ്‌മിപ്രിയയ്‌ക്ക്‌ പ്ലസ്‌ടു പരീക്ഷയിൽ മിന്നുംവിജയം. ഹരിപ്പാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ​ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്‌. 1200ൽ 1196 മാർക്ക് നേടിയാണ്‌ ലക്ഷ്‌മിപ്രിയ അഭിമാനമായത്‌. നാലാം ക്ലാസ് മുതൽ അക്ഷരമുറ്റം ക്വിസ്‌മത്സരാർഥിയാണ്‌. സംസ്ഥാനതലത്തിൽ മൂന്ന്‌ തവണ പങ്കെടുത്തിട്ടുണ്ട്‌. ക്വിസ്‌മാസ്‌റ്റർ ജി എസ്‌ പ്രദീപ് നയിച്ച രണ്ട്‌ മത്സരങ്ങളിലും ഒന്നാമതെത്തിയിരുന്നു. സിവിൽ സർവീസ് ലക്ഷ്യമുള്ള ലക്ഷ്‌മിപ്രിയ കേന്ദ്ര സർവകലാശാലയുടെ പ്രവേശനപരീക്ഷയിലൂടെ സീറ്റുറപ്പിച്ചുകഴിഞ്ഞു. ഹരിപ്പാട് പിലാപ്പുഴ തെക്ക് ശ്രീപത്മത്തിൽ പ്രേംകുമാറിന്റെയും ശ്രീരഞ്‌ജിനിയുടെയും മകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home