ad
Deshabhimani

അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കാൻ 
ബോധപൂർവമായ ശ്രമം: സജി ചെറിയാൻ

Arazhipalli

ഹരിപ്പാട് ആരാഴിപ്പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 07, 2025, 02:28 AM | 1 min read

കാർത്തികപ്പള്ളി

അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം വെല്ലുവിളികൾക്കെതിരെ കരുതിയിരിക്കണമെന്നും മന്ത്രി സജി ചെറിയാൻ. ഹരിപ്പാട് ആരാഴിപള്ളിയുടെ (സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി) ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന് പുതിയ അർഥതലം നൽകിയത്‌ ക്രൈസ്‌തവ സമൂഹമാണ്‌. പള്ളികളോടൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ച് അവർ മാതൃകയായെന്നും മന്ത്രി പറഞ്ഞു. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്  തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷനായി. സമൂഹത്തിന്റെ ദുഃഖങ്ങൾ മനസിലാക്കണമെന്നും കരുണയുടെ കിരണങ്ങൾ അവർക്കുനേരെ നീട്ടണമെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കര ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം രമേശ് ചെന്നിത്തല എംഎൽഎയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. മരിയ ഉമ്മനും നടത്തി. ശതോത്തര ജൂബിലി ഗാനം ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ പ്രകാശിപ്പിച്ചു. നഗരസഭാധ്യക്ഷൻ കെ കെ രാമകൃഷ്ണൻ, സഭാ അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, വാർഡ് കൗൺസിലർ സജിനി സുരേന്ദ്രൻ സംസാരിച്ചു. ഇടവക വികാരി കെ പി വർഗീസ് സ്വാഗതവും ശതോത്തര രജത ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ ജീസ് ദാസ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home