സൈബർ സെക്യൂരിറ്റി പ്രോട്ടോക്കോൾ ബോധവൽക്കരണം

ചാരുംമൂട്
താമരക്കുളം വിവിഎച്ച്എസ്എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി പ്രോട്ടോക്കോൾ ബോധവൽക്കരണം നടത്തി. ലിറ്റിൽ കൈറ്റ്സ് ലീഡർ മർവ ഉദ്ഘാടനംചെയ്‌തു. ഡെപ്യൂട്ടി ലീഡർ ശ്രീലക്ഷ്‌മി അധ്യക്ഷയായി. അലിഷ, അനുഷ കൃഷ്‌ണൻ, മൻഹ എന്നിവർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ആർ രതീഷ്‌കുമാർ, പ്രധാനാധ്യാപിക എസ് സഫീനബീവി, എച്ച് റിഷാദ്, ടി ഉണ്ണികൃഷ്‌ണൻ, ബി കെ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.









0 comments