ad
Deshabhimani

സാംസ്‍കാരിക സദസ് സംഘടിപ്പിച്ചു

cultural

പാട്ടോളിമാർക്കറ്റ് ശ്രീനാരായണ സ്മാരക യുവജന സമാജം സാംസ്‌കാരിക സദസ്സ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 10, 2025, 12:00 AM | 1 min read

കായംകുളം

പാട്ടോളിമാർക്കറ്റ് ശ്രീനാരായണ സ്മാരക യുവജന സമാജം 65–-ാംവാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് യു ശ്യാംലാൽ അധ്യക്ഷനായി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ്‌കുമാർ, കണ്ടല്ലൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. എസ് സുനിൽകുമാർ, ദേശാഭിമാനി ഗ്രന്ഥശാല രക്ഷാധികാരി എസ് രാജേഷ്, സമിതി സെക്രട്ടറി അനു കെ അനിയൻ എന്നിവർ സംസാരിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും, കലാ-കായിക- സാംസ്‌കാരിക മേഖലയിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home