ഗ്രൂവൽ സെന്ററുകൾ ആരംഭിച്ചില്ല: സിപിഐ എം പ്രതിഷേധിച്ചു

മങ്കൊമ്പ്
തലവടി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യന്പുകളിൽ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കാത്തതിലും ഗ്രൂവൽ സെന്ററുകൾ ആരംഭിക്കാത്തതിലും പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ തലവടി വില്ലേജ് ഓഫീസറെ ഉപരോധിച്ചു. വെള്ളപ്പൊക്കം ഉണ്ടാവുന്ന സാഹചര്യത്തിൽ ക്യാമ്പുകൾ തുറക്കുന്നതിനും ക്യാമ്പുകളിൽ എത്താൻ കഴിയാത്ത ദുരന്തബാധിതർക്ക് വേണ്ടി ഗ്രൂവൽ സെന്ററുകൾ ആരംഭിക്കുന്നതിനും നേരത്തേ തീരുമാനിച്ചിരുന്നു. പഞ്ചായത്തിലെ 13000 ത്തോളം ജനങ്ങൾ അതീവ ഗുരുതരമായ പ്രളയ സാഹചര്യം നേരിട്ടിട്ടും ഗ്രൂവൽ സെന്ററുകളുടെ ലിസ്റ്റും വിവരങ്ങളും പഞ്ചായത്തിന് കൈമാറിയിട്ടും സെന്റർ ആരംഭിക്കുന്നതിനോ ധാന്യങ്ങൾ നൽകുന്നതിനോ ഇതുവരെ നടപടി സ്വീകരിച്ചില്ല. ഇതിനെതിരെയാണ് പ്രതിഷേധം. സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റി അംഗങ്ങളായ ജോജി എബ്രഹാം എം കെ സജി, ടി എ അശോകൻ, പഞ്ചായത്ത് അംഗങ്ങളായ ബി രമേഷ് കുമാർ, എം ജി കൊച്ചുമോൻ എന്നിവർ നേതൃത്വം നൽകി.










0 comments