ad
Deshabhimani

ഓടയിൽ വീണ 
പശുവിനെ രക്ഷിച്ചു

ഓടയിൽ വീണ പശുവിന് അഗ്‌നി രക്ഷാസേന രക്ഷകരായി.

ഓടയിൽ വീണ പശുവിനെ അഗ-്നിരക്ഷാസേന രക്ഷിക്കുന്നു

വെബ് ഡെസ്ക്

Published on Oct 15, 2025, 02:08 AM | 1 min read

അമ്പലപ്പുഴ

​ഓടയിൽ വീണ പശുവിന് അഗ്‌നി രക്ഷാസേന രക്ഷകരായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം ജോയിയുടെതാണ്‌ പശു. രണ്ടാഴ്ച മുമ്പാണ് ഇ‍ൗ പശുവിനെ വാങ്ങിയത്. അഞ്ചുദിവസം മുമ്പ് പ്രസവിച്ച പശുഅബദ്ധത്തിലാണ് വീടിന്‌ സമീപത്തെ ഓടയിൽ വീണത്. രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ​ ആലപ്പുഴയിൽനിന്ന് അസി. സ്റ്റേഷൻ ഓഫീസർ മുഹമ്മദ് താഹ ഉൾപ്പെട്ട ഒരുയൂണിറ്റ് അഗ്നിരക്ഷാ സംഘം അരമണിക്കൂറോളം പണിപ്പെട്ടാണ്‌ പശുവിനെ രക്ഷപെടുത്തിയത്‌. ഭക്ഷണവും വെള്ളവും നൽകിയതോടെ പശു അപകടനില തരണംചെയ്തു. ഫയർമാൻമാരായ രഞ്ജുമോൻ, പ്രശാന്ത്, കെ ആർ അനീഷ്, സെബാസ്റ്റ്യൻ, അർജുൻ, പുഷ്പരാജ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home