കൗണ്ടി ക്രിക്കറ്റ്: കറ്റാനം ഒസിവൈഎം ജേതാക്കൾ

കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് സമാപന സമ്മേളനവും ട്രോഫി വിതരണം നിയുക്ത എംഎൽഎ എം എസ് അരുൺകുമാർ ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
സീയോൻപുരം സെന്റ് തോമസ് ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സംഘടിപ്പിച്ച കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. സമാപന സമ്മേളനവും ട്രോഫി വിതരണവും നിയുക്ത എംഎൽഎ എം എസ് അരുൺകുമാർ ഉദ്ഘാടനംചെയ്തു. 20 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കറ്റാനം ഒസിവൈഎം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കായംകുളം കാദീശ ഒസിവൈഎം രണ്ടാം സ്ഥാനവും പള്ളിപ്പാട് യൂണിസ്റ്റേറ്റ് മാർത്തോമാ യുവജനസഖ്യം മൂന്നാം സ്ഥാനവും ചേപ്പാട് മാർത്തോമാ യുവജനസഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി. വൈസ് പ്രസിഡന്റ് അജോ വർഗീസ് അധ്യക്ഷനായി. ഫാ. തോമസ് പുന്നൂസ്, അഖിൽ ഉമ്മൻ,അമൽ അച്ചൻകുഞ്ഞ് എന്നിവർ സംസാരിച്ചു.









0 comments