Deshabhimani

വിദ്യാർഥിയെ കാറിടിച്ചു

മെഡിക്കൽ കോളേജിലെത്തിക്കാൻ ആംബുലൻസ് ലഭിച്ചില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2026, 01:57 AM | 1 min read

ആലപ്പുഴ

കാറിടിച്ച്‌ ഗുരുതര പരിക്കേറ്റ വിദ്യാർഥിയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽനിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റാൻ ആംബുലൻസ് ലഭിച്ചില്ലെന്ന്‌ പരാതി. ഒടുവിൽ മണിക്കൂറുകൾക്കുശേഷം പൊലീസ് ഇടപെട്ട് സ്വകാര്യ ആംബുലൻസ് ഡ്രൈവറെ വിളിച്ചുവരുത്തിയാണ്‌ പ്രശ്നം പരിഹരിച്ചത്‌. ഞായർ വൈകിട്ട് അഞ്ചോടെയാണ്‌ സംഭവം. പിഎസ്‌സി പരീക്ഷാപരിശീലനം കഴിഞ്ഞ്‌ നടന്നുപോകവേ ഗേൾസ് സ്‌കൂളിന്‌ സമീപംവച്ചാണ് കഞ്ഞിക്കുഴി സ്വദേശിയായ വിദ്യാർഥിക്ക്‌ കാറിടിച്ച്‌ പരിക്കേറ്റത്. ഓടിക്കൂടിയവർ വിദ്യാർഥിയെ ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതിനാലാണ് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റാൻ ഡോക്‌ടർമാർ നിർദേശിച്ചത്. എന്നാൽ, ജനറൽ ആശുപത്രിയിലുണ്ടായിരുന്ന ആംബുലൻസിന് ഡ്രൈവറുണ്ടായിരുന്നില്ല. ഇതോടെ കൂടെയത്തിയവർ ബഹളമുണ്ടാക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ജനറൽ ആശുപത്രിയിൽ രണ്ട്‌ ആംബുലൻസുണ്ടെങ്കിലും ഡ്യൂട്ടി ഷിഫ്‌റ്റിൽ ഒരു ഡ്രൈവർ മാത്രമാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home