ജില്ലാക്കോടതിപ്പാലം
സംരക്ഷണഭിത്തി, ഓട നിർമാണം ഇന്ന് പുനരാരംഭിക്കും

നിർമാണം പുരോഗമിക്കുന്ന ജില്ലാക്കോടതിപ്പാലം
ആലപ്പുഴ
ജില്ലാക്കോടതിപ്പാലത്തിന്റെ സംരക്ഷണഭിത്തിയുടെയും ഓടയുടെയും നിർമാണ പ്രവർത്തനം ബുധനാഴ്‌ച പുനരാരംഭിക്കും. ഇതര സംസ്ഥാനത്തൊഴിലാളികൾ വോട്ടുചെയ്യാൻ പോയതിനാൽ ഒരുമാസത്തോളമായി ജോലി പലതും മുടങ്ങിയിരുന്നു. എല്ലാവരും തിരിച്ചെത്തുന്നതോടെ ജോലി പൂർണതോതിൽ തുടരുമെന്ന് പിഡബ്ല്യുഡി അധികൃതർ പറഞ്ഞു. വാടക്കനാലിന് കുറുകെയുള്ള പാലത്തിന്റെ വടക്കുഭാഗത്താണ് സംരക്ഷണഭിത്തിയും ഓടയുടെയും നിർമിക്കുന്നത്. ആകെ നിർമാണം 40 ശതമാനത്തോളം പൂർത്തിയായി. റൗണ്ട് ടേബിൾ മാതൃകയിലാണ് പാലം നിർമിക്കുന്നത്. എസ്‌ഡിവി സ്‌കൂളിന് മുന്നിൽനിന്ന് നിർമാണം ആരംഭിക്കാൻ വൈകും. ഇവിടെ ഗതാഗതം ക്രമീകരിക്കണം. ഇതിനായി ഇടറോഡുകൾ സജ്ജീകരിക്കുന്നത് ഉൾപ്പെടെ കാര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.










0 comments