ad
Deshabhimani

മാർക്കറ്റ് പാലം നിർമാണം തുടങ്ങി

bridge

കായംകുളം മാർക്കറ്റ് പാലത്തിന്റെ നിർമാണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 02, 2026, 12:34 AM | 1 min read

കായംകുളം

കായംകുളം നഗരത്തിലെ മാർക്കറ്റ് പാലത്തിന്റെ നിർമാണം ആരംഭിച്ചു. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 6.45 കോടി രൂപ വിനിയോഗിച്ചുള്ള പാലം നിർമാണം യു പ്രതിഭ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കൗൺസിലർ സജിന സഹീർ അധ്യക്ഷയായി. കായംകുളം സസ്യമാർക്കറ്റിനെയും കായംകുളം തിരുവല്ല റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 20 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയോടെ 11 മീറ്റർ വീതിയുണ്ട്‌. നിർമാണത്തിന് മുന്നോടിയായി താൽക്കാലിക സമാന്തരപാലം തയ്യാറാക്കും. കൗൺസിലർ രാജേഷ് കമ്മത്ത്, എ എസ് സുനിൽ, ലിയാഖത്ത് പറമ്പി, സുബിൻ തോപ്പിൽ, സിനിൽ സവാദ്, ഇ എ സമീർ, കെ പി മോഹൻദാസ്, പൂക്കുഞ്ഞ്, വൈ നാസർ, എം എ സമദ്, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ സബിത ബീവി, അസി. എൻജിനിയർ രഞ്‌ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home