ad
Deshabhimani

അങ്കണവാടി കെട്ടിടം നിർമാണം തുടങ്ങി

Anganwadi

മണ്ണഞ്ചേരി പഞ്ചായത്ത് 22–ാംവാർഡിലെ 106–ാംനമ്പർ അങ്കണവാടി കെട്ടിടത്തിന്റെ നിർമാണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് 
കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 20, 2025, 02:03 AM | 1 min read

മണ്ണഞ്ചേരി

ആര്യാട് ഡിവിഷനിലെ മണ്ണഞ്ചേരി പഞ്ചായത്ത് 22–ാം വാർഡിലെ 106–ാം നമ്പർ അങ്കണവാടിക്ക് ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടം നിർമിക്കാൻ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർമാണം ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ പി എ ജുമൈലത്ത് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, ഐസിഡിഎസ് സൂപ്പർവൈസർ ജയകല, അങ്കണവാടി വർക്കർ സുമയമ്മ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home