"സഹോദരന് ഒരു വീട് ' നിർമാണം തുടങ്ങി

സഹോദരന് ഒരു വീട് നിർമാണം ആദ്യഘട്ട സഹായം മന്ത്രി സജി ചെറിയാന്‍ ഏറ്റുവാങ്ങുന്നു
മാന്നാർ
പാവുക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ കൂട്ടായ്‌മ അൽ ഹിന്ദ് ഇന്നവേഷൻസ് വർഷങ്ങളായി വാടകവീടുകളിൽ കഴിഞ്ഞ നിർധനകുടുംബത്തിന് വീട് നിര്‍മാണം തുടങ്ങി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. വീട് നിർമാണത്തിന് ആദ്യഘട്ട സഹായം മന്ത്രി ഏറ്റുവാങ്ങി. നിർമാണ കമ്മിറ്റി ചെയർമാൻ എം ജമാൽ അധ്യക്ഷനായി. പാവുക്കര കൊച്ചുവീട്ടിൽ ഷാജഹാൻ സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് വീട് നിർമിക്കുന്നത്. വീടിനും അങ്കണവാടിക്കുമായി ഭൂമി നൽകിയ ഷാജഹാനെയും സി എ പരീക്ഷയിൽ ഉന്നതവിജയം നേടിയ ആർ റുമൈസയെയും മന്ത്രി ആദരിച്ചു. സുജാത മനോഹരൻ, സലിം പടിപ്പുരക്കൽ, മാന്നാർ അബ്‌ദുൾ ലത്തീഫ്, ജേക്കബ് തോമസ് അരികുപുറം, ഷാജി മാനാംപടവിൽ, സുധീര്‍, കെ എ കരിം, കലാധരൻ കൈലാസം, ബഷീർ പാലക്കീഴിൽ, മണിക്കുട്ടൻ കൊച്ചുവീട്ടിൽ എന്നിവര്‍ സംസാരിച്ചു.










0 comments