ad
Deshabhimani

ആർട്ട്‌ ഗാലറി തുറന്നു

പുതിയകാവ് സെന്റ്‌ മേരീസ് കത്തീഡ്രൽ കൂദാശ

Church

നവീകരിച്ച പുതിയകാവ് സെന്റ്‌ മേരീസ് ഓർത്തഡോക്‌സ്‌ കത്തീഡ്രൽ കൂദാശയുടെ ഭാഗമായി തുറന്ന ആർട്ട്‌ ഗ്യാലറി 
മന്ത്രി പി സി വിഷ്‌ണുനാഥ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 12:00 AM | 1 min read

മാവേലിക്കര

നവീകരിച്ച പുതിയകാവ് സെന്റ്‌ മേരീസ് ഓർത്തഡോക്‌സ്‌ കത്തീഡ്രലിന്റെ ഒന്നാംഘട്ട കൂദാശ നടന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ, ഭദ്രാസന മെത്രാപോലീത്ത ഏബ്രഹാം എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, അലക്‌സിയോസ് മാർ യൗസേബിയോസ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ഡോ. ജോഷ്വ മാർ നിക്കോദിമോസ് തുടങ്ങിയവർ നേതൃത്വം നൽകി. ആർട്ട്‌ ഗാലറി മന്ത്രി പി സി വിഷ്‌ണുനാഥ് ഉദ്ഘാടനംചെയ്‌തു. കത്തീഡ്രൽ വികാരി അജി കെ തോമസ് അധ്യക്ഷനായി. ശനി രാവിലെ ഏഴിന്‌ രണ്ടാംഘട്ട കൂദാശ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ നേതൃത്വത്തിൽ നടക്കും. 11.30ന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനംചെയ്യും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home