ad
Deshabhimani

കണക്‌ടിങ് കെ–ഫോൺ 


കെ–ഫോൺ അറിവിന്റെ ആകാശം തുറന്നു.
വെബ് ഡെസ്ക്

Published on Dec 06, 2025, 01:17 AM | 1 min read

ആലപ്പുഴ

ഇന്റർനെറ്റ്‌ അവകാശമായി പ്രഖ്യാപിച്ച എൽഡിഎഫ്‌ സർക്കാരിന്റെ സൗജന്യമായും മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്ന കെ–ഫോൺ അറിവിന്റെ ആകാശം തുറന്നു. ജില്ലയില്‍ മാത്രം 5380 കണക്ഷൻ ഇതിനകം നല്‍കി. സ‍ൗജന്യ കണക്ഷൻ അനുവദിച്ച 369 ബിപിഎല്‍ ഉപയോക്താക്കളടക്കം 3422 വീടുകളിലും 1938 സ്ഥാപനങ്ങളിലും കെ–ഫോണെത്തി. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെ വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. കലക്‌ടറേറ്റ് ഉള്‍പ്പടെ 1181 സര്‍ക്കാര്‍ ഓഫീസുകളും പൊതുജനങ്ങൾക്ക്‌ സേവനം നൽകുന്നത്‌ കെ–ഫോണിന്റെ വേഗക്കരുത്തിലാണ്‌. 76 സ്‌കൂളിലും വായനശാലകളിലും കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നു. ഇതുവരെ 1678.82 കിലോമീറ്റർ കേബിളുകൾ സ്ഥാപിച്ചു. 115 പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ഒരുമാസം, മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നിങ്ങനെയാണ് കെ–ഫോൺ പാക്കേജുകൾ. കെഎസ്ഇബിയും കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കെ–ഫോണിന്റെ ഒടിടിക്ക്‌ 103 ഉപയോക്താക്കളുമുണ്ട്‌. സംസ്ഥാനമാകെ വിശ്വാസയോഗ്യമായ ഇന്റർനെറ്റ് എത്തിക്കുകയാണ് ലക്ഷ്യം. പുതിയ ഗാര്‍ഹിക കണക്ഷനായി എന്റെ കെ–ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ–ഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്‌റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും രജിസ്‍ട്രേഷൻ സാധ്യമാകും. പ്ലാനുകളെയും ഓഫറുകളെയും കുറിച്ച് അറിയാൻ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ സന്ദര്‍ശിക്കുകയോ 9061604466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് സന്ദേശമയക്കുകയോചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home