വിജയികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ ഉപഹാരം നൽകുന്നു
മണ്ണഞ്ചേരി
പഞ്ചായത്ത് 23-‑ാം വാർഡിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ ഉല്ലാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആസിഫ് റഹീം, രഹൻ അശോക്, ബി നിസാർ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത് എന്നിവർ സംസാരിച്ചു.










0 comments