എസ്‌എസ്‌എൽസി വിജയികൾക്ക് അനുമോദനം

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ രാഹുൽ വീടുകളിലെത്തി അനുമോദിക്കുന്നു
അമ്പലപ്പുഴ
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ രാഹുൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പറവൂർ വി എസ് അച്യുതാനന്ദൻ സ്മാരക ഗവ. ഹൈസ്‌കൂളിലെയും അറവുകാട്, പറവൂർ സെന്റ് ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെയും വിദ്യാർഥികളെയാണ് ആർ രാഹുൽ വീടുകളിലെത്തി അനുമോദിച്ചത്. സ്‌കൂൾ പിടിഎ ഭാരവാഹികൾ, പ്രധാനാധ്യാപകർ എന്നിവരെയും അനുമോദിച്ചു. ജനപ്രതിനിധികളായ ശിവകുമാർ, നാരായണൻ, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ചംഗങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.











0 comments