രാകേഷ്‌നായരെ അനുമോദിച്ചു

ബ്രിഗേഡിയർ രാകേഷ്‌നായരെ എം എസ് അരുൺകുമാർ എംഎൽഎ അനുമോദിക്കുന്നു
മാവേലിക്കര
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത തഴക്കര വഴുവാടി ചാത്തൂർ പടീറ്റതിൽ ബ്രിഗേഡിയർ രാകേഷ്‌നായരെ ജന്മനാട്ടിൽ സിപിഐ എം അനുമോദിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ഉപഹാരം കൈമാറി. തഴക്കര ലോക്കൽ സെക്രട്ടറി എസ് ശ്രീകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രഘുപ്രസാദ്, ബ്രാഞ്ച് സെക്രട്ടറി പ്രസന്നകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജി കെ ഷീല എന്നിവർ പങ്കെടുത്തു.









0 comments