ചെന്നിത്തലയിൽ സതീശന് ഫ്ലക്സ്

മാന്നാർ
രമേശ് ചെന്നിത്തലയുടെ ജന്മനാട്ടിൽ "പട നയിച്ചവൻ നാട് ഭരിക്കട്ടെ’ എന്ന ഫ്ലക്-സ് ബോർഡുയർത്തി സതീശൻ അനുകൂലികൾ. ചെറുകോൽ ശുഭാനന്ദാശ്രമത്തിന് സമീപത്ത് വി ഡി സതീശനെ പിൻതുണച്ച് ഫ്ലക്സ് ഉയർത്തിയത്. കായംകുളം വി ഡി സതീശന് പിന്തുണയുമായി വ്യാഴാഴ്‌ച രാത്രി കായംകുളം ടൗണിൽ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഐഎൻടിയുസി യുവജന വിഭാഗം നേതാവ് ഹാഷിം സേട്ട്, കെ എസ് യു നേതാക്കളായ അഫ്നാൻ മാങ്ങയിൽ, ഹുസൈൻ തുടങ്ങിയവരാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്.











0 comments