സംഘാടകസമിതിയായി
ടെക്‌സ്‌റ്റൈൽ മിൽ വർക്കേഴ്സ് ഫെഡ. സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ

ആലപ്പുഴ
കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനം ആഗസ്ത് രണ്ടിന് ആലപ്പുഴയിൽ ചേരും. സമ്മേളനത്തിന് 101 അംഗ സംഘാടക സമിതിയായി. യോഗം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനംചെയ്തു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി ബി ചന്ദ്രബാബു അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ആർ രാജൻ, പി പി പവനൻ, പി രഘുനാഥ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി ബി ചന്ദ്രബാബു, പി ഗാനകുമാർ (രക്ഷാധികാരികൾ), പി പി ചിത്തരഞ്ജൻ ( ചെയർമാൻ), പി രഘുനാഥ് (ജനറൽ കൺവീനർ), അജയ് സുധീന്ദ്രൻ, വി ബി അശോകൻ (വൈസ് ചെയർമാൻമാർ), പി പി പവനൻ, റിജു (കൻവീനർമാർ).










0 comments