ad
Deshabhimani

കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം ആരംഭിച്ചു

മണ്ഡലതല കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jan 18, 2026, 01:57 AM | 1 min read

അമ്പലപ്പുഴ ​

സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ അഞ്ചാംഘട്ട ലഹരി വിരുദ്ധ കർമ പദ്ധതിയുടെ ഭാഗമായ കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിന് അമ്പലപ്പുഴ മണ്ഡലത്തിൽ തുടക്കമായി. എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മനീഷ് എം പുറക്കാട് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത ശശി, റാണി ഹരിദാസ്, കെ കവിത, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ആർ രാഹുൽ, എ ആർ കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം പ്രേംഭാസി, പഞ്ചായത്തംഗം നാരായണൻ, പുന്നപ്ര പൊലീസ് സബ്ഇൻസ്പെക്ടർ എ റിയാസ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഞ്ജു എസ് റാം, വിമുക്തി മാനേജർ വൈ പ്രസാദ്, വി കെ മനോജ്കുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കൊച്ചു കോശി, ബിസ്മി ജസീറ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home