ad
Deshabhimani

ലഹരിക്കെതിരെ 
കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം

കുട്ടനാട് നിയോജക മണ്ഡലത്തിൽ ലഹരിക്കെതിരെ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം മ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടിജിൻ ജോസഫ് ഉത്ഘാടനം ചെയ്യുന്നു

കുട്ടനാട് നിയോജക മണ്ഡലത്തിൽ ലഹരിക്കെതിരെ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം മ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടിജിൻ ജോസഫ് ഉത്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 25, 2026, 12:27 AM | 1 min read

മങ്കൊമ്പ്

കുട്ടനാട് മണ്ഡലത്തിൽ ലഹരിക്കെതിരെ കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം ആരംഭിച്ചു. വിമുക്തി മിഷന്റെയും കുട്ടനാട് എക്സൈസിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ "നോ ടു ഡ്രഗ്സ്’ കാമ്പയിൻ അഞ്ചാംഘട്ട ലഹരിവിരുദ്ധ കർമപദ്ധതിയുടെ ഭാഗമായാണ്‌ പരിപാടി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടിജിൻ ജോസഫ് ഉദ്‌ഘാടനംചെയ്തു. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വിനോദ് അധ്യക്ഷനായി. ചമ്പക്കുളം ബസലിക്ക റെക്ടറും സ്‌കൂൾ മാനേജരുമായ ഫാ. ജയിംസ് പാലക്കൽ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശോഭന ഉദയകുമാർ, കാവാലം പഞ്ചായത്ത് പ്രസിഡന്റ് ജോജോ ആന്റണി, മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് വി എൻ വിശ്വംഭരൻ, രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്‌ ജോസി ഡൊമിനിക്ക്, തകഴി പഞ്ചായത്ത് പ്രസിഡന്റ്‌ ഗീതാഞ്ജലി, നെടുമുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ശ്രീകുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയങ്ക പ്രലോഷ്, നെടുമുടി പഞ്ചായത്ത് അംഗങ്ങളായ എം കെ ചാക്കോ, ആന്റണി ജോസഫ്, ശ്രീലേഖ പയ്യമ്പള്ളി, ജമീല മോഹൻദാസ്, സതിയമ്മ അരവിന്ദാക്ഷൻ, പ്രതിഭ ശാലിനി, അനിതാ ശങ്കർ, കെ എസ് ശ്രീകാന്ത്, ഡിഇഒ ഇൻചാർജ് എൽ അനുപമ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ ജയരാജ്, എക്സൈസ് ഇൻസ്പെക്ടർ എം അനൂപ് എന്നിവർ സംസാരിച്ചു.വിമുക്തി മിഷൻ ജില്ലാ കോ-–ഓർഡിനേറ്റർ അഞ്ജു എസ് റാം വിഷയാവതരണം നടത്തി. പ്രീതി സജി നിയമ അവബോധ ക്ലാസ് എടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home