തുടർഭരണത്തിനായി കയർതൊഴിലാളികൾ രംഗത്തിറങ്ങും

ആലപ്പി കയർ ഫാക്ടറി തൊഴിലാളി യൂണിയൻ കൺവൻഷൻ കേരള കയർ വർക്കേഴ്സ് സെന്റർ പ്രസിഡന്റ് സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസനം നടപ്പാക്കി രാജ്യത്തിന് മാതൃകയായ സർക്കാരിന്റെ തുടർഭരണത്തിനായി എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുഴുവൻ കയർ ഫാക്ടറി തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ആലപ്പി കയർ ഫാക്ടറി തൊഴിലാളി യൂണിയൻ (സിഐടിയു) കൺവൻഷൻ ആഹ്വാനംചെയ്തു. കേരള കയർ വർക്കേഴ്സ് സെന്റർ പ്രസിഡന്റ് സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്തു. തൊഴിലാളികൾ ഒരുദിവസത്തെ വേതനം തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് നൽകാനും തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് ടി ആർ ശിവരാജൻ അധ്യക്ഷനായി. സ്ഥാനാർഥികളായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഭഗീരഥൻ, കേരള കയർ വർക്കേഴ്സ് സെന്റർ സെക്രട്ടറി വി എസ് മണി, സിപിഐ എം ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം വി ബി അശോകൻ, കെ നസീമ തുടങ്ങിയവർ സംസാരിച്ചു.










0 comments