നാളികേര സമിതികൾ രൂപീകരിക്കണം: കർഷകസംഘം

ആലപ്പുഴ
പഞ്ചായത്ത്- മേഖലാ തലങ്ങളിൽ നാളികേരസമിതികൾ രൂപീകരിച്ച് തെങ്ങുകൃഷി വീണ്ടെടുക്കണമെന്ന് കേരള കർഷകസംഘം ആലപ്പുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പി എച്ച് അബ്‌ദുൾ ഗഫൂർ നഗറിൽ ചേർന്ന സമ്മേളനം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം വി ജി മോഹനൻ ഉദ്ഘാടനംചെയ്‌തു. ആർ ബി ഷാജി, അഫ്സൽ, എസ് വിജയലക്ഷ്‌മി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ജി വേണുഗോപാൽ സംഘടനാ റിപ്പോർട്ടും ഏരിയ കൺവീനർ ടി സന്തോഷ്‌കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ, പി പി പവനൻ, കെ ജി രഘുദേവ്, റെജിമോൻ എന്നിവർ സംസാരിച്ചു. ബി അജേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി എൻ വിജയകുമാർ (പ്രസിഡന്റ്), വിനോദ്കുമാർ, വി ഗോപാലകൃഷ്‌ണൻ (വൈസ്‌പ്രസിഡന്റുമാർ), ഡി സുധീഷ് (സെക്രട്ടറി), തൃപ്‌തികുമാർ, മിനി ഷാജികുമാർ (ജോയിന്റ് സെക്രട്ടറിമാർ), ആർ ബി ഷാജി (ട്രഷറർ).










0 comments