സി എം പി പെണ്ണുക്കരയെ അനുസ്‌മരിച്ചു

ചെങ്ങന്നൂർ
പുരോഗമന കലാ സാഹിത്യസംഘം ആലാ യൂണിറ്റ് കമ്മിറ്റി നെടുവരംകോട് പീപ്പിൾസ് ലൈബ്രറിയിൽ നാടകരചയിതാവ് സി എം പി പെണ്ണുക്കരയെ അനുസ്‌മരിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഗോപി ബുധനൂർ ഉദ്ഘാടനംചെയ്‌തു. ലൈബ്രറി പ്രസിഡന്റ് കെ ഡി രാധാകൃഷ്‌ണക്കുറുപ്പ് അധ്യക്ഷനായി. പ്രൊഫ. കെ കെ വിശ്വനാഥൻ, ഗിരീഷ് ഇലഞ്ഞിമേൽ, ബി ഷാജ്‌ലാൽ, സനിൽ രാഘവൻ, പി വി പ്രസന്നൻ എന്നിവർ സംസാരിച്ചു. സഹൃദയക്കൂട്ടം ചെയർമാൻ ആലാ രാജൻ ‘കടമ്മനിട്ടയും, കവിതകളും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പി വി പ്രസന്നൻ, സനിൽ രാഘവൻ എന്നിവർ കടമ്മനിട്ട കവിതകൾ ആലപിച്ചു. ഫോക്‌ലോർ അവാർഡ് നേടിയ ഗോപി ബുധനൂരിനെ ആദരിച്ചു.










0 comments