ad
Deshabhimani

സിഎം ഷീൽഡ് 
പുരസ്കാരം പോപ്പ് 
പയസ് സ്‌കൂളിന്

സിഎം ഷീൽഡ് പുരസ്കാരം നേടിയ കറ്റാനം പോപ്പ് പയസ് എച്ച്എസ്എസിലെ സ്കൗട്സ് യൂണിറ്റ് അംഗങ്ങൾ മാസ്റ്റർ സി ടി വർഗീസിനൊപ്പം

സിഎം ഷീൽഡ് പുരസ്കാരം നേടിയ കറ്റാനം പോപ്പ് പയസ് എച്ച്എസ്എസിലെ സ്കൗട്സ് യൂണിറ്റ് അംഗങ്ങൾ മാസ്റ്റർ സി ടി വർഗീസിനൊപ്പം

വെബ് ഡെസ്ക്

Published on Jul 23, 2026, 01:45 AM | 1 min read

മാവേലിക്കര

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ 2024-–26 വർഷത്തെ സിഎം ഷീൽഡ് പുരസ്കാരം കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിന്‌. ലഹരി വിരുദ്ധ കാമ്പയിൻ, സർഫ് സ്‌മാർട് ദേശീയോദ്ഗ്രഥന പ്രവർത്തനം, ആരോഗ്യമേഖലയിലെ ഇടപെടൽ, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം, റോഡ് സുരക്ഷ , പച്ചക്കറി കൃഷി തുടങ്ങിയ പ്രവർത്തനങ്ങളാണ്‌ പുരസ്കാരത്തിന് അർഹമാക്കിയത്. സ്കൗട്സ് മാസ്റ്റർ സി ടി വർഗീസ്, പട്രോൾ ലീഡർമാരായ മുകിൽ കൃഷ്‌ണ, അഭിനവ് ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ്‌ പ്രവർത്തനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home