ക്ലിന്റ് സ്മാരക ചിത്രരചനാ മത്സര വിജയികൾ

ക്ലിന്റ് സ്മാരക ചിത്രരചന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ നടത്തി. ഉജ്വല ബാല്യം പുരസ്‌കാരം ലഭിച്ച പത്മശ്രീ ശിവകുമാർ, മാനസ മീര, ആരാധ്യ വി നായർ എന്നിവരെ എ മഹേന്ദ്രൻ അനുമോദിച്ചു. സമിതി വൈസ് പ്രസിഡന്റ് സി ശ്രീലേഖ അധ്യക്ഷയായി. സെക്രട്ടറി കെ ഡി ഉദയപ്പൻ, ജോ. സെക്രട്ടറി കെ നാസർ, കമ്മിറ്റിയംഗങ്ങളായ എം നാജ, നസീർ പുന്നയ്‌ക്കൽ, ടി എ നവാസ്, ഷൈനി, വാർഡ് കൗൺസിലർ എ എം നൗഫൽ എന്നിവർ സംസാരിച്ചു. മത്സരഫലം:- എൽപി വിഭാഗം–1 പത്മശ്രീ ശിവകുമാർ (ദ ലെറ്റർലാൻഡ് സ്‌കൂൾ, കാഞ്ഞിരംചിറ), 2 പാർവണ പ്രഭൽ (സെന്റ് ജോസഫ്സ് എൽപിഎസ്, ആലപ്പുഴ), 3 ആർ അക്ഷര (ഗവ. എച്ച്എസ്എസ്, പറവൂർ). യുപി– 1 അവന്തിക പി നായർ (ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചേർത്തല), 2 പി പി ശ്രേയ (മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ, തുമ്പോളി), 3 അമൃത സി ജയൻ (വിഎൻഎസ്എസ് എസ്എൻ ട്രസ്റ്റ് സ്കൂൾ, കണിച്ചുകുളങ്ങര). എച്ച്എസ്– 1 ശ്രീനന്ദ് സജി (ഗവ. എച്ച്എസ്എസ്, പറവൂർ), 2 അബിൻ സുരേഷ് (ഗവ.ബോയ്സ് എച്ച്എസ്, ഹരിപ്പാട്) 3 ഉത്ര സജി (സെന്റ് ആന്റണീസ് എച്ച്എസ്, ആലപ്പുഴ). എച്ച്എസ്എസ്– 1 എം മാനസമീര (ഗവ. എച്ച്എസ്എസ്, ഹരിപ്പാട്), 2 സുമയ്യ നൗഷാദ് (സെന്റ് ജോസഫ്സ് ജിഎച്ച്എസ്, ആലപ്പുഴ). പ്രത്യേക വിഭാഗത്തിൽ (എച്ച്എസ് വിഭാഗം) ആരാധ്യ വി നായർ (ഗവ. എച്ച്എസ്,കൊടുപ്പുന്ന) വിജയിയായി. രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ രാഖി ഒന്നാംസ്ഥാനം നേടി.










0 comments