ad
Deshabhimani

ബിജെപി അടിച്ചമർത്തലിൽ പ്രതിഷേധം

തൊഴിലാളികൾക്ക്‌ ഐക്യദാർഢ്യവുമായി സിഐടിയു

യുപി, ഹരിയാന സംസ്ഥാനങ്ങളിൽ തൊഴിലാളി സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന ബിജെപി സർക്കാരുകളുടെ നയത്തിൽ പ്രതിഷേധിച്ച്‌ ചേർത്തലയിൽ സംഘടിപ്പിച്ച യോഗം സിഐടിയു ദേശീയ ക‍ൗൺസിലംഗം കെ പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 21, 2026, 12:21 AM | 1 min read

ചേർത്തല

ഹരിയാന, യുപി സംസ്ഥാനങ്ങളിൽ അവകാശസമരം നടത്തുന്ന തൊഴിലാളികളെ അടിച്ചമർത്തുന്ന ബിജെപി സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ചും പ്രക്ഷോഭകർക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചും സിഐടിയു നേതൃത്വത്തിൽ ചേർത്തലയിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. ദേശീയ കൗൺസിലംഗം കെ പ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. വി എ പരമേശ്വരൻ അധ്യക്ഷനായി. പി ഷാജിമോഹൻ സ്വാഗതംപറഞ്ഞു. കെ പി പ്രതാപൻ, എ എസ്‌ സാബു, കെ കെ ചന്ദ്രബാബു, നിർമല ശെൽവരാജ്‌, ബി ശ്രീകണ്‌ഠൻനായർ, കെ അജയൻ, ടി വി മണിയപ്പൻ, പി സോയിമോൻ, ബി ശ്രീലത, പി വിശ്വനാഥപിള്ള, പി എൻ സന്തോഷ് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home