സിഐടിയു കുട്ടനാട് മണ്ഡലം കൺവൻഷൻ

സിഐടിയു കുട്ടനാട് മണ്ഡലം കൺവൻഷൻ ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
തകഴി
സിഐടിയു കുട്ടനാട് മണ്ഡലം കൺവൻഷൻ മങ്കൊമ്പ് പി കൃഷ്‌ണപിള്ള സ്‌മാരക ഹാളിൽ ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് കെ ആർ പ്രസന്നൻ അധ്യക്ഷനായി. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിക്കാനാവശ്യമായ പ്രവർത്തനം ചർച്ചചെയ്‌തു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പഞ്ചായത്ത് കൺവൻഷനുകൾ ചേരും. മണ്ഡലം കൺവീനറായി കെ ആർ പ്രസന്നനെ തെരഞ്ഞെടുത്തു. സിപിഐ എം തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ അശോകൻ, കൃഷണലത, ഏരിയ സെക്രട്ടറിമാരായ പി സജിമോൻ, എ പി സജി, ട്രഷറർ ജി ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു.










0 comments