വായനശാലകളിൽ ക്രിസ-്‌മസ് ആഘോഷം

ഏവൂർ ദേശബന്ധു ഗ്രന്ഥശാല ആൻഡ് വായനശാലയിൽ നടന്ന ക്രിസ്മസ് ദിനാഘോഷം ചേപ്പാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം കെ വേണുകുമാർ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
ഏവൂർ ദേശബന്ധു ഗ്രന്ഥശാല ആൻഡ് വായനശാലയിൽ ക്രിസ്‌മസ് ആഘോഷം ചേപ്പാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം കെ വേണുകുമാർ ഉദ്ഘാടനംചെയ-്‌തു. ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ. ജി ഷിമുരാജ് അധ്യക്ഷനായി. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലാ പ്രവർത്തകരായ ജില്ലാ പഞ്ചായത്തംഗം ലിഷ അനുപ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം എസ് വിജയകുമാരി, പഞ്ചായത്തംഗങ്ങളായ ഷീജ മോഹൻ, ടി തുളസി, മധു ദാമോദരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി വി കെ രാജ്മോഹനൻ, എച്ച് ചന്ദ്രസേനൻനായർ, ഡോ. വിജയലക്ഷ-്‌മി, സഞ്‌ജയ്കുമാർ, ടി ആർ രമാദേവി എന്നിവർ സംസാരിച്ചു. മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയിൽ നടന്ന ക്രിസ്മസ് ദിനാഘോഷം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക-്സിക്യൂട്ടീവംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ-്‌തു. ഗ്രന്ഥശാലാ സെക്രട്ടറി എസ് മഹാദേവൻപിള്ള അധ്യക്ഷനായി. എസ് വിജയൻപിള്ള, പി അരവിന്ദാക്ഷൻ, സുമ ഷാജി, ജി മിഥുൻ, എസ് നിവേദിത എന്നിവർ സംസാരിച്ചു.










0 comments