കുട്ടികളുടെ റാലിയും നായനാർ അനുസ്‌മരണവും

ബാലസംഘം മാന്നാർ ഏരിയ കമ്മിറ്റി നായനാർ ദിനത്തിൽ എണ്ണയ്ക്കാട്ടിൽ സംഘടിപ്പിച്ച റാലി
മാന്നാർ
ബാലസംഘം മാന്നാർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് സമാപനവും നായനാർ അനുസ്മരണവും എണ്ണയ്ക്കാട് ബ്രഹ്മദാസ് സ്മാരക മന്ദിരത്തിൽ ഫോക്ക് ലോർ അക്കാദമി മുൻ ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അരുണിമ അധ്യക്ഷയായി. ജി മോഹനൻ, മധുസൂദനൻ, കാർത്തിക്ക്, പി എൻ ശെൽവരാജൻ, ആർ സഞ്ജീവൻ, സുരേഷ് മത്തായി, ജി രാമകൃഷ്ണൻ, എൻ സുധാമണി, സുരേഷ് കലവറ, ഇ എൻ നാരായണൻ, പി രാജേഷ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ റാലിയും നടന്നു.










0 comments