കുട്ടികളുടെ സാന്ത്വന പരിചരണ ക്ലിനിക്ക് ആരംഭിച്ചു

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം സാന്ത്വന പരിചരണ ക്ലിനിക്ക് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി ഉദ്ഘാടനംചെയ്യുന്നു
വണ്ടാനം
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം സാന്ത്വന പരിചരണ ക്ലിനിക്ക് ആരംഭിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി ഉദ്ഘാടനംചെയ്തു. വകുപ്പ് മേധാവി ഡോ. പി ആർ ശ്രീലത അധ്യക്ഷയായി. കാരുണ്യം പാലിയേറ്റീവ് കെയർ പ്രവർത്തകരായ വിദ്യാർഥികൾ പങ്കെടുത്തു. ശിശുരോഗ വിഭാഗത്തിന് കീഴിലുള്ള ആർഇഐസി ആന്റ് ഓട്ടിസം സെന്ററിലെത്തുന്ന കുട്ടികൾക്കായി ഡോ. പി ജി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകളുമുണ്ട്. വെള്ളി രാവിലെ 10.30മുതൽ ഒന്നുവരെ ക്ലിനിക് പ്രവര്‍ത്തിക്കും. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ശിശുരോഗ വിഭാഗം അഡീഷണൽ പ്രൊഫ. പി ജി ഹരിപ്രസാദ് പി, ഡോ. അനു പീറ്റര്‍, ഡോ. ഒ ജോസ്, ഡോ.ഐ റിയാസ്, ഡോ. ലതിക നായർ, ഡോ. ജിബി സേവ്യർ എന്നിവർ സംസാരിച്ചു.










0 comments