ad
Deshabhimani

നടത്തം, അഭിമുഖം, നിരീക്ഷണം‍:


കൃഷിയുടെ ബാലപാഠം

ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് കണിച്ചനല്ലൂർ ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം  കർഷക പ്രസന്നയുടെ കൃഷിയിടത്തിൽ നടത്തിയ പ്രകൃതി നടത്തത്തിൽനിന്ന്

ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് കണിച്ചനല്ലൂർ ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം കർഷക പ്രസന്നയുടെ കൃഷിയിടത്തിൽ നടത്തിയ പ്രകൃതി നടത്തത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Jul 30, 2026, 12:21 AM | 1 min read

കാർത്തികപ്പള്ളി

​ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതിയുടെ പച്ചപ്പറിഞ്ഞ് കണിച്ചനല്ലൂർ ഗവ. എൽപി സ്കൂളിലെ കുരുന്നുകൾ. സ്കൂൾ അധികൃതർ സംഘടിപ്പിച്ച വിപുലമായ ദിനാചരണ പരിപാടികളുടെ ഭാഗമായി നടത്തിയ പ്രകൃതി നടത്തം വേറിട്ട അനുഭവമായി.​ അധ്യാപകർക്കൊപ്പം സ്കൂളിന് ഒരുകിലോമീറ്റർ പരിധിയിലുള്ള കർഷക പ്രസന്നയുടെ കൃഷിയിടം സന്ദർശിച്ചു. വഴിയിലുടനീളമുള്ള മുളങ്കാടുകൾ മുതൽ തെങ്ങുകളും പ്ലാവുകളും മാവുകളുംവരെ കണ്ടറിഞ്ഞ കുട്ടികൾ, തോട്ടത്തിൽ പടർന്നു പന്തലിച്ചുനിൽക്കുന്ന മുന്തിരിവള്ളികളും ഏലം, ചേന, കപ്പ, പാവൽ, മുളക് തുടങ്ങി വൈവിധ്യമാർന്ന പച്ചക്കറിവിളകളും നിരീക്ഷിച്ചു. ​ തുടർന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ, കൂൺ കൃഷിയിലടക്കം മികവുകാട്ടി സംസ്ഥാന-തലത്തിലുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയ ഏവൂർ സ്വദേശി കർഷക ഗിരിജയെ ആദരിച്ചു. വിദ്യാർഥികൾ ഗിരിജയുമായി അഭിമുഖം നടത്തി കാർഷിക അനുഭവങ്ങളും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും ചോദിച്ചറിഞ്ഞു. പോസ്റ്റർ രചന, പ്രസംഗ മത്സരങ്ങളും നടന്നു. പ്രഥമാധ്യാപിക ഉഷാറാണി,സീനിയർ അസിസ്റ്റന്റ് ജയശ്രീ, എസ്ആർജി കൺവീനർ രേഖ എൻ നായർ, കലാധ്യാപകൻ റാംമോഹൻ, അധ്യാപകരായ അഞ്ജന, പ്രിയ, വിജയലക്ഷ്മി, അമ്പിളി, അപർണ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home